മയ്യിൽ : വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാടിനുവേണ്ടി സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് കൈമാറി. സമിതി ഏരിയ കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി എം.എം ഗിരീശനിൽ നിന്നും ഏരിയ സെക്രട്ടറി പി.പി ബാലകൃഷ്ണൻ ഏറ്റുവാങ്ങി.
പ്രസിഡന്റ് കെ.ബിജു അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് പി.ഉല്ലാസൻ , ജില്ലാ കമ്മിറ്റിയംഗം എസ്.രാജേഷ് , പ്രീജിന പി.വി , നാരായണൻ.പി എന്നിവർ സംസാരിച്ചു.