ദാലിൽ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ നടക്കുന്ന വയനാട് സഹായ ഫണ്ടിലേക്ക് ദാലിൽ മുനവ്വിറുൽ ഇസ്‌ലാം മദ്‌റസാ എസ്.കെ.എസ്.ബി.വിയുടെ കൈത്താങ്ങ്. ഇതിന്റെ ഭാഗമായി വിദ്യാർഥികൾ സ്വരൂപിച്ച 13,000 രൂപ പ്രസിഡന്റ് മുഹമ്മദ് വി.പി മദ്‌റസാ പ്രധാനാധ്യാപകൻ അഷ്റഫ് മൗലവിക്ക് കൈമാറി. അധ്യാപകരായ ആദിൽ നിസാമി, അബ്ദുസ്സലാം ബാഖവി, അസീസ് മുസ്‌ലിയാർ, എസ്.കെ.എസ്.ബി.വി ട്രഷറർ ഷാൻ തുടങ്ങിയവർ സംബന്ധിച്ചു.