മയ്യില്‍: ജില്ലാ ടി.ടി.ഐ. കലോത്സവം രണ്ട് ദിവസങ്ങളിലായി മയ്യിലില്‍ നടത്തും. ആഗസ്ത് 16, 24 തീയ്യതികളില്‍ പാവന്നൂര്‍ ഐ.ടി.എം. ടി.ടി.ഐ.യിലാണ് പരിപാടി. ഓഫ് സ്റ്റേജ് മത്സരങ്ങള്‍ 16നും സ്റ്റേജ് പരിപാടികള്‍ 24നും മൂന്നു സ്റ്റേജുകളിലായി നടത്തും. സംഘാടക സമിതി രൂപവ്തകരണ യോഗം കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി ഉ്ദഘാടനം ചെയ്തു. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല ഉപഡയരക്ടര്‍കെ.എന്‍. ബാബു മഹേശ്വരി പ്രസാദ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി. പ്രേമരാജന്‍ വിശദീകരണം നല്‍കി. കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.സി. സുനില്‍, കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയംഗം കെ. രമേശന്‍, എ.കെ.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജാന്‍സിജോണ്‍, ഐ.ടി.എം.മാനേജിങ്ങ് ട്രസ്റ്റി കെ.അബ്ദുള്‍ ജബ്ബാര്‍, ഐ.ടി.എം.ടി.ടി.ഐ. പ്രിന്‍സിപ്പല്‍ കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലയില്‍ ഇതാദ്യമായാണ് സ്വാശ്രയ ടി.ടി.ഐ.യില്‍ ജില്ലാ കലോത്സവം സംഘടിപ്പിക്കുന്നത്. ഭാരവാഹികള്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പി.പി. ദിവ്യ( ചെയ)
കെ.കെ. രത്‌നകുമാരി, പി.പി. റെജി, എന്‍.വി. ശ്രീജിനി( വൈസ്. ചെയ) കെ.എന്‍. ബാബു മഹേശ്വരി പ്രസാദ്(കണ്‍) വി.വി. പ്രേമരാജന്‍, കെ.രാധാകൃഷ്ണന്‍(ജോ. കണ്‍)സി.അനിത(ഖജ)