കണ്ണൂർ: വാഹന ഷോറൂമിലെ അസി.മാനേജറായിരുന്ന യുവാവ് സ്ഥാപനത്തിൽ അടക്കേണ്ടുന്ന ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങി ബാംഗ്ലൂരിൽ പിടിയിലായി. തോട്ടട കിഴ്ത്തള്ളി പോലീസ് ക്വാട്ടേർസിന് സമീപം താമസിക്കുന്ന എ.കെ.അഖിലിനെ (28)യാണ് ടൗൺ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്.
പളളിക്കുന്ന് ചെട്ടി പീടികയിലെ പി.ഉമേഷിൻ്റെ ഉടമസ്ഥതയിൽ പയ്യന്നൂർ എടാട്ട് പ്രവർത്തിക്കുന്ന പിയാജിയോ ആപ്പേ എന്ന വാഹന ഷോറൂമിൻ്റെ തോട്ടട ബ്രാഞ്ചിൻ്റെ അസി.മാനേജറായിരുന്ന പ്രതി ഇക്കഴിഞ്ഞ ജൂലായ് മൂന്നാം തീയതി ബാങ്കിൽ അടക്കേണ്ടുന്ന കലക്ഷൻതുകയായ 3, 29,5600 രൂപയും ഏഴാം തീയതി ഓഫീസിലുണ്ടായിരുന്ന അര ലക്ഷം രൂപയും ഓട്ടോ ഡെലിവറി നടത്തി തരാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ ജൂൺ മാസം 26 മുതൽ ഇടപാടുകാരിൽ നിന്നുമായി 8,80,400 രൂപ കൈപ്പറ്റിയ ശേഷം പണം സ്ഥാപന ഉടമക്ക് കൈമാറാതെ തട്ടിയെടുത്ത് സ്ഥാപനത്തെയും ഇടപാടുകാരേയുംവഞ്ചിച്ചു കടന്നുകളഞ്ഞുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.നാട്ടിൽ നിന്നും മുങ്ങി ഒളിവിൽ കഴിയുന്നതിനിടെ ബാംഗ്ലൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്.