കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്തിലെ 13 വാർഡിൽ പൊട്ടിപ്പൊളിഞ്ഞ കണ്ടേന്റവിട റോഡ് നാട്ടുകാർ പണം സ്വരൂപിച്ച് നാട്ടുകാർ തന്നെകോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. റീടാനിംഗിനായി നിരന്തരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഗണിച്ചില്ല എന്ന് നാട്ടുകാർ ആരോപിച്ചു. അപകടം പതിവായതോടെയാണ് ചെങ്ങിനകണ്ടി പള്ളി പരിസരം മുതലുള്ള റോഡ് നാട്ടുകാർ പൊളിഞ്ഞ ഭാഗങ്ങളിൽ കോണ്‍ക്രീറ്റ് ചെയ്തത്. പി പി സലാം, കെ അജ്മല്‍, ഫിറോസ് പി പി, അജ്മല്‍ കെ പി, അസീസ് കെ, അര്‍ഷാദ് കെ, സിറാജ് കെ കെ, റസല്‍ കെ പി, നൂറാജ് സമീര്‍, സുധീര്‍, ജബ്ബാര്‍, കെ പി സക്കരിയ്യ, കെ റംഷാദ്, അബൂബക്കര്‍, നസീര്‍ നിഹാല്‍ തുടങ്ങിയവരാണ് ശ്രമദാനത്തിന് നേതൃത്വം നല്‍കിയത്.