ചക്കരക്കൽ: റെയിൽവേയിൽ ജോലി വാഗ്ദാനം ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച മൂന്ന് പേർക്കെതിരെ കേസ്.മുണ്ടലൂർ മക്രേരിയിലെ പി.കെ.സേതുമാധവൻ്റെ പരാതിയിലാണ് ലാൽ ചന്ദ്, അജിത്, ചൊക്ലി നിടുമ്പ്രത്തെ കെ.ശശി എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജരേഖ ചമച്ചതിനും പോലീസ് കേസെടുത്തത്. റെയിൽവേയിൽ പരാതിക്കാരൻ്റെ മകന് ജോലി വാഗ്ദാനം നൽകി 2022 സപ്തംബർ മുതൽ മൂന്ന് തവണകളായി 9, 20,000 രൂപ പ്രതികൾ കൈപറ്റുകയും പിന്നീട് വ്യാജ നിയമന ഉത്തരവും റസീതും നൽകുകയും ചെയ്ത് വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണ് കേസ്