പയ്യന്നൂർ: ഓൺലൈൻ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം വാഗ്ദാനം നൽകി സൈബർ തട്ടിപ്പ് സംഘം യുവതിയ യുടെ ലക്ഷങ്ങൾ തട്ടിയെടുത്തു. രാമന്തളികുന്നരു സ്വദേശിനി ഭർതൃമതിയായ 32കാരിയുടെ പരാതിയിലാണ് കോഴിക്കോട് സ്വദേശി പ്രീതി, ആസ്ട്രേലിയൻ ഓൺലൈൻ കമ്പനിയായ ഹാർവി നോർമൽ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് പയ്യന്നൂർ പോലീസ് കേസെടുത്തത്.കഴിഞ്ഞ മാസം 22 നും 31 നുമിടയിൽ ആസ്ട്രേലിയൻ ഓൺലൈൻ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് മൊബെൽ ബാങ്കിംഗ് വഴി യുവതി കമ്പനിയുടെ പല അക്കൗണ്ടുകളിലേക്ക് പല തവണകളായി 6,12,146 രൂപ കൈമാറിയെന്നും പിന്നീട് ലാഭവിഹിതമോ നൽകിയ പണമോതിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.