പരിയാരം:വൻ കഞ്ചാവ് വേട്ട10 കിലോവോളം കഞ്ചാവുമായി പരിയാരത്ത് അഞ്ച് യുവാക്കൾ പിടിയിൽ.
പരിയാരംഅലക്യംപാലം സ്വദേശി തമ്പില്ലൻ ഹൗസിൽ കാർലോസ് കുര്യാക്കോസ്(25),ചെറുതാഴം സ്വദേശി പൊന്നാരം വീട്ടിൽ കെ.വി. അഭിജിത്ത് (24), എമ്പേറ്റ് സ്വദേശി കല്ലുവെട്ടാം കുഴിയിൽ ഷിബിൻ (25),ശ്രീസ്ഥ സ്വദേശി കൊയിലേരിയൻ ഷിജിൻദാസ് (28),വിളയാങ്കോട് സ്വദേശി റോബിൻ റോഡ്സ് (27) എന്നിവയെയാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ്സിൻ്റെ നിയന്ത്രണത്തിലുള്ള ലഹരി വിരുദ്ധ ( ഡാൻസാഫ്) സ്ക്വാഡും പരിയാരം ഇൻസ്പെക്ടർ എം പി.വിനീഷ് കുമാർ, എസ്.ഐ.എൻ.പി.രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ പരിയാരം പോലീസും ചേർന്ന് പിടികൂടിയത്.ഇന്നലെ വൈകുന്നേരം 6.50 മണിയോടെ അലക്യം പാലം വുഡ് ഗ്രീൻ റിസോർട്ടിന് സമീപം വെച്ചാണ് 9.735 കിലോഗ്രാം കഞ്ചാവുമായി പ്രതികൾ പോലീസ് പിടിയിലായത്.
കണ്ണൂർ ജില്ലയിലെ പ്രധാനകഞ്ചാവ് വിൽപ്പനക്കാരാണ് ഇവരെന്ന് പോലീസ് പറയുന്നു.പോലീസ് സംഘത്തിൽസീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ പ്രമോദ് എൻ പി, ബൈജു, രാജീഷ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു. നർകോട്ടിക് സെൽ ഡിവൈഎസ്പി . പി. കെ ധനഞ്ജയബാബു വിന്റെ മേൽനോട്ടത്തിൽ കണ്ണൂർ റൂറൽ ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന പരിശോധനയാണ് പ്രതികൾ കുടുങ്ങിയത്. ശനിയാഴ്ച രാത്രിതളിപ്പറമ്പിൽ നിന്നും 12 ഗ്രാമോളം മാരക മയക്കുമരുന്നായ എംഡി എം എ യുമായി വടകര സ്വദേശികളായ നാല് യുവാക്കളേയും പിടികൂടിയിരുന്നു.