ന്യൂഡൽഹി : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താ വളത്തിന് പോയിൻ്റ് ഓഫ് കോൾ(വിദേശ വിമാ നസർവീസിനുള്ള അനുമതി) അനുവദിക്കില്ലെന്ന് കേന്ദ്രം. രാജ്യസഭയിൽ ഹാരിസ് ബീരാൻ്റെ ചോ ദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന സഹമ ന്ത്രി മുരളീധറാണ് ഇക്കാര്യമറിയിച്ചത്. പകരം കൂടു തൽ അന്താരാഷ്ട്ര വിമാനസർവീസുകൾ നേരിട്ടും അല്ലാതെയും നടത്താനുള്ള നടപടിസ്വീകരിക്കുമെ ന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ അനുമതി നിഷേധിക്കുന്നത് വിവേചനാത്മക സമീപനമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. കുറ്റപ്പെടുത്തി. സംസ്ഥാനമായ ഗോവയെ നഗരമായി പരിഗണിച്ച് അനുമതി നൽകുമ്പോൾ കണ്ണൂരിന് നിഷേധിക്കുകയാണെന്നാണ് രാജ്യസഭയിൽ രേഖാമൂലം ലഭിച്ച മറുപടിയിൽ വ്യക്തമാകുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരം വേണം പോയി ൻ്റ് ഓഫ് കോൾ അനുവദിക്കാനെന്നും നടപടിക്രമ ങ്ങളിൽ വ്യോമയാനമന്ത്രാലയം സുതാര്യത പുലർത്തണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു