മയ്യിൽ: വയനാട് പ്രകൃതി ദുരന്തത്താൽ ദുരിതമനുഭവിക്കുന്നവരുടെ പുനരുജ്ജീവനത്തിനും, പുനരധിവാസത്തിനുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ, സംസ്ഥാന നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് മയ്യിൽ യൂണിറ്റിൽ തുടക്കം കുറിച്ചു.
യൂണിറ്റ് പ്രസിഡന്റ് കെ പി അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് എന്നിവരുടെ നേതൃത്വത്തിൽ ആദ്യഘട്ടമായി മുഴുവൻ പ്രവർത്തകസമിതി അംഗങ്ങളിൽ നിന്നും തുക സമാഹരിച്ചു. ക മുഴുവൻ യൂണിറ്റ് അംഗങ്ങളിൽ നിന്നും തുക സമാഹരിക്കും.
അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുകയും, പൂർണ്ണമായും, ഭാഗികമായും വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ട,കഷ്ടം സംഭവിച്ചവ പുനർനിർമ്മിക്കുന്നതിനും ആയിരിക്കും പ്രഥമ പരിഗണന എന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.