കുറ്റിയാട്ടൂര്‍: കേരള സ്റ്റൂഡന്‍ര് യൂണിയന്‍( കെ.എസ്.യു.) കുറ്റിയാട്ടൂര്‍ മണ്ഡലം കമ്മിറ്റി ചുവട്-24 എന്ന പേരില്‍ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എ.പി.നിഹാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകന്‍,യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍, രാഗേഷ് ബാലന്‍, അലേഖ് കാടാച്ചിറ, തീര്‍ത്ഥ നാരായണന്‍,സൂരജ്പരിയാരം, രോഹിത്ത് കണ്ണന്‍, മുഹമ്മദ് റിബിന്‍, പി.കെ. വിനോദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കെ.എസ്.യു. കുറ്റിയാട്ടൂര്‍ മണ്ഡലം പ്രസിഡന്റായി ജിഷിന്‍ ജയനെ തിരഞ്ഞെടുത്തു.