ഇരിക്കൂർ: വാഹന ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടികൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് മർദ്ദിച്ച ഏഴംഗ സംഘത്തിനെതിരെ കേസ്. ഇരിക്കൂർ സിദ്ധിഖ് നഗറിലെ എം. മുബഷീറിൻ്റെ (30) പരാതിയിലാണ് കർണ്ണാടക കൊടക് സിദ്ധാപ്പൂർ സ്വദേശി മധുവിനും കണ്ടാലറിയാവുന്നമറ്റ് ആറുപേർക്കുമെതിരെ പോലീസ് കേസെടുത്തത്. രണ്ടാം തീയതി പുലർച്ചെ സിദ്ധാപൂർ നെല്ലൂരിയിലെ വർക്ക്ഷോപ്പിൻ്റെ ഗോഡൗണിൽ വെച്ച് വാഹന കരാറുമായി ബന്ധപ്പെട്ട് പരാതിക്കാരനെ മർദ്ദിക്കുകയും 39,000 രൂപയുടെ ഫോണും വാച്ചും തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു കേസെടുത്ത ഇരിക്കൂർ പോലീസ് അന്വേഷണം തുടങ്ങി.