നാറാത്ത്:ചിദഗ്നി സനാതന ധർമ്മ പാഠശാല ,രാമായണ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല ചിത്രരചന ,പ്രശ്നോത്തരി മത്സരം പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠനും ,ചിത്രകാരി സുലോചന മാഹിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചിദഗ്നി ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചിത്രരചനാ മത്സരത്തിൽ വിശാൽ പി (ചെമ്പിലോട് HSS)ശ്രീഹരി പി ആർ (കാടാച്ചിറ HSS) അഥർവ്വ് ശ്രീജിത്ത് (കടമ്പൂർ HSS) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജില്ലാതര പ്രശ്നോത്തരി മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഋതുനന്ദ (ശിവപുരം GHSS)ദേവിക പ്രകാശ് (മോറാഴ GHSS)ആരാധ്യ (പള്ളിക്കുന്ന് GHSS) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
പ്രശ്നോത്തരി സീനിയർ വിഭാഗം മത്സരത്തിൽ എം കെ രമ്യ തളിപ്പറമ്പ്, മുരളീധരൻ കണ്ണാടിപ്പറമ്പ്, അഭിരാം കണ്ണാടിപ്പറമ്പ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
രാജേഷ് പാലങ്ങാട്ട്,ബൈജു കപ്പള്ളി, രഞ്ജിത്ത് പാട്ടയം, പി ഉത്തമൻ, കെ പി സന്തോഷ് എന്നിവർ മത്സരപരിപാടികളെ നിയന്ത്രിച്ചു.