കയരളം: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്കായി തന്റെ പെൻഷൻ തുക നൽകി കയരളം സ്വദേശി എം.കെ മുകുന്ദൻ. ചെത്തുതൊഴിലാളി പെൻഷനായി ലഭിക്കുന്ന അയ്യായിരം രൂപയാണ് അദ്ദേഹം നൽകിയത്.
സി.പി.ഐ(എം) മയ്യിൽ ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തുക ഏറ്റുവാങ്ങി. ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എ ബാലകൃഷ്ണൻ, കയരളം ലോക്കൽ സെക്രട്ടറി രവി മാണിക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു.