തളിപ്പറമ്പ്: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കൾ തളിപ്പറമ്പില്‍ പിടിയിൽ.വടകര കുഞ്ഞി പളളിയിലെ എം പി. ശരത് (26) ചോറോട് ഈസ്റ്റിലെ പി.സി.നഹ് നാസ്(23), പയ്യോളിയിലെ ഇ.എം.ഇസ്മായിൽ (21) വടകരയിലെ പി.വി.മുഹമ്മദ് ഹനിൽ (22) എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ.പി.എസ്സിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും തളിപ്പറമ്പ് എസ്.ഐ.കെ.ദിനേശൻ, എസ്.ഐ.കെ.വി.സതീശൻ എന്നിവർ ചേർന്ന് പിടികൂടിയത്. നർക്കോട്ടിക് ഡിവൈഎസ്.പി.പി.കെ. ധനജ്ഞയബാബുവിൻ്റെ നിർദേശപ്രകാരംവാഹന പരിശോധനക്കിടെ ശനിയാഴ്ച രാത്രി മന്ന സയ്യിദ് നഗർ അള്ളാകുളം റോഡിൽ വെച്ചാണ് 11.507 ഗ്രാം മാരക ലഹരി മരുന്നായ എംഡി എം എ യു മായി പ്രതികൾ പിടിയിലായത്.ഇവർ സഞ്ചരിച്ച കെ എൽ.58.എ.ബി.8529 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.എസ്.ഐ.ദിലീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രിൻസ്, സിവിൽ പോലീസ് ഓഫീസർ വിനീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.