കേരള കർഷക സംഘം ചേലേരി വില്ലേജ് കൺവൻഷൻ ചേലേരി പ്രഭാത് വായനശാലയിൽ നടന്നു

kpaonlinenews

കണ്ണൂർ: കേരള കർഷകസംഘം ചേലേരി വില്ലേജ് കൺവൻഷൻ ചേലേരി പ്രഭാത് വായനശാലയിൽ കർഷക സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ചേലേരി വില്ലേജ് സെക്രട്ടറി പി.വി ശിവദാസൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി.സന്തോഷ് അധ്യക്ഷത വഹിച്ചു ,ഒ.വി രാമചന്ദ്രൻ എ. ദീപേഷ് ,പി മുഹമ്മദ് കുഞ്ഞി, സൗദാമിനി എം.കെ, ഗിരീശൻ.കെ.എം, ഗീത.കെ, സുമിത്രൻ വി.വി, ടി.ഷാജി, സീത.വി.വി, എന്നിവർ സംസാരിച്ചു. പി.പ്രകാശൻ നന്ദി രേഖപ്പെടുത്തി. പ്രകൃതിഷോഭത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം നൽകുക എന്ന പ്രമേയം അവതരിപ്പിച്ചു.

Share This Article
error: Content is protected !!