മയ്യിൽ:വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണമാസ പ്രഭാഷണ പരമ്പരക്ക് തുടക്കമായി.പ്രഭാഷകൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ രാമായണത്തിലെ ജീവിത ദർശനത്തെ കുറിച്ച് പ്രഭാഷണം നടത്തി.മാക്ക ന്തേരി ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് എ കെ രാജ്മോഹൻ സ്വാഗതവും, സെക്രട്ടറി യു പ്രഭാകരൻ നന്ദിയും പറഞ്ഞു.മാതൃസമിതി ഭാരവാഹികളായ ശ്രീമതി പികെ ചന്ദ്രമതി ടീച്ചർ ,വി വി സരോജിനി അമ്മ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.
ഫോട്ടോ: മയ്യിൽ വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതി സംഘടിപ്പിച്ച രാമായണ മാസാചരണത്തിൽ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തുന്നു.