നാറാത്ത്: വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് എസ്.ഡി.പി.ഐ പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റി വസ്ത്രങ്ങള്‍ കൈമാറി. എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് കൊണ്ടുപോവുന്ന വാഹനസംഘത്തിനാണ് വസ്ത്രങ്ങള്‍ കൈമാറിയത്. വസ്ത്രങ്ങള്‍, നമസ്‌കാര കുപ്പായങ്ങള്‍ തുടങ്ങിയവയാണ് കൈമാറിയത്. എസ്.ഡി.പി.ഐ പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് എം ഷൗക്കത്തലി ജില്ലാ സെക്രട്ടറി എ പി മുസ്തഫയ്ക്ക് വസ്ത്രങ്ങള്‍ കൈമാറി. അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത്, അബ്ദുല്ല മന്ന, എം റാസിഖ് സംബന്ധിച്ചു.