കളഞ്ഞു കിട്ടിയ 35,000 രൂപ പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് മാതൃകയായി വിമുക്ത ഭടൻ.

kpaonlinenews


മയ്യിൽ കവിളിയോട്ടുച്ചാൽ സ്വദേശിയും യങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് ട്രഷററും വിമുക്ത ഭടനുമായ സി കെ ജിതേഷിന് 01-08-2024 വ്യാഴാഴ്ച രാവിലെ 9.45 ന് മയ്യിൽ ഫെഡറൽ ബാങ്കിൻ്റെ എ ടി എം കൗണ്ടറിൽ നിന്നും പണം എടുത്തു തിരിച്ച് വരുമ്പോൾ പേപ്പറിൽ പൊതിഞ്ഞ നിലയിൽ ഫുട്‌പാത്തിൽ കണ്ടത് പണം ആണ് എന്ന് മനസ്സിലാക്കിയ ഉടനെ മയ്യിൽ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു.കയരളം മേച്ചേരിയിലെ ടീ കെ വിനീഷിൻ്റെതായിരുന്നു പണം.വിനീഷ് സ്റ്റേഷനിൽ എത്തി പോലീസ് അധികാരികളുടെ സാന്നിധ്യത്തിൽ ജിതേഷിൽ നിന്നും ഏറ്റുവാങ്ങി.

Share This Article
error: Content is protected !!