കണ്ണൂർ: ഓഫീസ് നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് സൂക്ഷിച്ച അലുമിനിയം ഫ്രാബിക്കേഷൻസാധന സാമഗ്രികൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ.താണ കസാനക്കോട്ട സ്വദേശി വി. റമീസിനെ (26)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്.ദിവസങ്ങൾക്ക് മുമ്പ് പ്രതിയും കൂട്ടാളിയും സുപ്രഭാതം പത്രത്തിൻ്റെ ഓഫീസ് നിർമ്മാണ പ്രവൃത്തിക്കായി സ്ഥാപനത്തിനകത്ത് സൂക്ഷിച്ച സാധനങ്ങൾ മോഷണം നടത്തിയത്.സാധനങ്ങൾ മോഷണം പോയതിനെ തുടർന്ന് മാനേജറുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പ്രതിയെ ഇന്നലെ രാത്രിയോടെ പിടികൂടുകയായിരുന്നു.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.