കമ്പിൽ: വീടുകൾക്ക് മുന്നിലേക്ക് ഇടിഞ്ഞു വീണ മണ്ണ് വിഖായ പ്രവർത്തകർ നീക്കം ചെയ്തു.
നാറാത്ത് പഞ്ചായത്ത് പരിധിയിലെ കമ്പിൽ അത്തക്കക്കുന്നിലെ
കമ്പിൽ മറിയം എന്നവരുടെ വീട്ടിലേക്കാണ് കുന്നിടിഞ്ഞു വീണത്.കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിലാണ് കുന്നിടിഞ്ഞത്. വിവരമറിഞ്ഞ്
വിഖായ എസ്.കെ.എസ്.എസ്.എഫ്. കമ്പിൽ മേഖല പ്രവർത്തകരായ
സിവി ഇൻഷാദ് മൗലവി,
റിയാസ് പാമ്പുരുത്തി,
അജ്മൽ യമാനി ,
റാഷിദ് കടൂർ,
സഫ്‌വാൻ മയ്യിൽ,
നിസാമുദ്ധീൻ കാരയാപ്പ് ,
ശാമിൽ കുറ്റിയാട്ടൂർ,
റംഷീദ് കുറ്റിയാട്ടൂർ തുടങ്ങിയവരെത്തിയാണ് മണ്ണും മരങ്ങളും നീക്കി അപകടാവസ്ഥ ഒഴിവാക്കിയത്.