തലശ്ശേരി നഗരസഭയിലെ വാർഡ് 18 ൽ (പെരിങ്കളം) എൽ ഡി എഫ് സ്ഥാനാർഥി എം എ സുധീശൻ 508 വോട്ടുകൾ നേടി വിജയിച്ചു. രണ്ടാം സ്ഥാനത്ത് യൂ ഡി എഫ് സ്ഥാനാർഥി പി എൻ പങ്കജാക്ഷൻ മാസ്റ്റർ 271 വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്ത് എൻ ഡി എ സ്ഥാനാർഥി കെ സന്തോഷ് 94 വോട്ടുകൾ നേടി ഭൂരിപക്ഷം 237 വോട്ടുകൾ.
കാങ്കോല്‍ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് വാർഡ് 7 (ആലക്കാട് ) ൽ എൽ ഡി എഫ് സ്ഥാനാർഥി എം ലീല 484 വോട്ടുകൾ നേടി വിജയിച്ചു. രണ്ടാം സ്ഥാനത്ത് എൻ ഡി എ സ്ഥാനാർഥി എ ജയന്തി ടീച്ചർ 296 വോട്ടുകൾ നേടി. യൂ ഡി എഫ് സ്ഥാനാർഥി കെ രജനിക്ക് 44 വോട്ടുകൾ കിട്ടി. ഭൂരിപക്ഷം 188 വോട്ടുകൾ.
പടിയൂര്‍ കല്ല്യാട് പഞ്ചായത്തിലെ വാർഡ് ഒന്നിൽ (മണ്ണേരി) എൽ ഡി എഫ് സ്ഥാനാർഥി കെ വി സവിത 527 വോട്ടുകൾ നേടി വിജയിച്ചു. യൂ ഡി എഫ് സ്ഥാനാർഥി കെ പി റസീദ 441 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. ബി ജെ പി സ്ഥാനാർഥി പി വി പ്രീതക്ക് 38 വോട്ടുകൾ കിട്ടി. ഭൂരിപക്ഷം 86 വോട്ടുകൾ’