പോസ്റ്റ്ഓഫീസില്‍ കള്ളന്‍കയറി

kpaonlinenews

പഴയങ്ങാടി: പോലീസ് സ്റ്റേഷന് സമീപത്തായി പ്രവർത്തിക്കുന്ന
എരിപുരം പോസ്റ്റോഫീസിൽ മോഷണം. പിറക് വശത്തെ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് പണം സൂക്ഷിക്കുന്ന അലമാര കുത്തിതുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അലമാരയിൽ കലക്ഷൻതുകയും മറ്റുമായി ഒന്നേകാൽ ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. മോഷണശ്രമം പാഴായതോടെ അകത്തെ സാധന സാമഗ്രികൾ വാരിവലിച്ചിട്ട മോഷ്ടാവ് അകത്ത് ഇരുന്ന് മദ്യപിച്ച ശേഷമാണ് സ്ഥലം വിട്ടത്.മദ്യ കുപ്പി മുറിയിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പോസ്റ്റോഫീസ് തുറന്നപ്പോഴാണ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. പിറക് വശത്തെ വാതിൽ കുത്തിതുറന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ പഴയങ്ങാടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി പോസ്റ്റ് മാസ്റ്ററുടെ പരാതിയിൽ കേസെടുത്ത പോലീസ് പരിസരത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്നും മോഷ്ടാവിൻ്റെ ദൃശ്യം കണ്ടെത്തി.

Share This Article
error: Content is protected !!