കണ്ണാടിപ്പറമ്പ: തുടർന്നുകൊണ്ടിരിക്കുന്ന കനത്ത കാറ്റിലും മഴയിലും പുല്ലൂപ്പിയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. നാറാത്ത് പഞ്ചായത്ത് പതിമൂന്നാം വാർഡ് പുല്ലൂപ്പിയിലെ മുക്കണക്കിൽ സിദ്ധീഖിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. നിലവിൽ അപകടാവസ്ഥയിലായ മതിൽ ഇനിയും ഇടിഞ്ഞാൽ സമീപത്തെ വീടിനു നേരെ പതിച്ചേക്കും. രണ്ടു വീടുകളും നിലവിൽ അപകടത്തിലാണ്.