മയ്യില്‍: തകര്‍ന്നു വീഴാറായ വീട്ടില്‍ നിന്ന് പുതു വീടെന്ന സ്വപ്‌നം കണ്ടു ജീവിച്ച അനുഷക്കും കുടുംബവും ഇന്ന് ആഹ്ലാദതിമിര്‍പ്പിലാണ്. ദീര്‍ഘകാലം ബസ് കണ്ടക്ടറായിരുന്ന പാറമ്മല്‍ എം. പ്രശാന്തനുണ്ടായ അപകടത്തോടെയാണ് ഇവരുടെ കുടുംബം വലിയ പ്രയാസത്തിലായത്. കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നേതൃത്വം നല്‍കുന്ന ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ‘മാതൃഭൂമി’യുമായി ചേര്‍ന്ന് നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിയിലൂടെ ഇവര്‍ക്ക് സ്വന്തം വീട് യാഥാര്‍ഥ്യമാവുകയായിരുന്നു. വിദ്യാര്‍ഥികളായ രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന് ഇതോടെ അടച്ചുറപ്പുള്ള വീട് സ്വന്തമായി. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി താക്കോല്‍ കൈമാറി.മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജഗദീഷ് ജി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം കെ. സത്യഭാമ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ പട്ടാന്നൂര്‍, അനുപമ ക്ലബ് പ്രതിനിധി കെ. ഗംഗാധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ സര്‍ക്കലേഷന്‍ മാനേജര്‍ പി.എ. ഷിനുകുമാര്‍, സീഡ് കോര്‍ഡിനേറ്റര്‍ ബിജിഷ ബാലകൃഷ്ണന്‍, മാതൃഭൂമി ലേഖകന്‍ എം.കെ. ഹരിദാസന്‍,മാതൃഭൂമി പ്രമോട്ടര്‍ ഒ.ശരത്കൃഷ്ണ, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്ണൂര്‍ യൂണിറ്റിന്റെ കിഴില്‍ നിര്‍മിക്കുന്ന 36ാമത്തെ വീടാണിത്.