കുറ്റിയാട്ടൂര്‍: കനത്ത മഴയില്‍ ഗതാഗതയോഗ്യമല്ലാതായ റോഡ് പഞ്ചായത്തംഗംത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നന്നാക്കി. പഴശ്ശി എട്ടോയാര്‍- ഞാലിവട്ടം റോഡാണ് പഴശ്ശി റെഡ് സ്റ്റാര്‍ വായനശാല പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നവീകരിച്ചത്. കുഴികള്‍ അടക്കല്‍, മരത്തിന്‍രെ ശിഖരം വെട്ടല്‍, കാട് തെളിക്കല്‍ തുടങ്ങിയവ നടത്തി. പഞ്ചായത്തംഗം യൂസഫ് പാലക്കല്‍, പി.വി.ലക്ഷ്മണന്‍ തുട
ങ്ങിയവര്‍ നേതൃത്വം നല്‍കി.