കൊളച്ചേരി: കനത്ത മഴയിലും കാറ്റിലും
കൊളച്ചേരി മുക്കിൽ തെങ്ങ് പൊട്ടിവീണു. ലൈൻ പൊട്ടി വൈദ്യുതി താറുമാറായി. ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർചെയ്യുണ്ടായ കാറ്റിലാണ് കൊളച്ചേരി മുക്കിലെ പ്രധാന റോഡിൽ തെങ്ങ് പൊട്ടിവീണത്. കെ.എസ്.ഇ.ബി അധികൃതരെത്തി തെങ്ങ് നീക്കം ചെയ്താണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.