ജില്ലയിൽ റെഡ് അലേർട്ട്(ചൊവ്വ) നിലനിൽക്കുന്ന സാഹചര്യത്തിലും കിഴക്കൻ മലനിരകളിൽ മഴ ശക്തമാകുന്നതനുസരിച്ചും വൃഷ്ടി പ്രദേശത്തു ലഭിക്കുന്ന മഴയുടെ അളവിനനുസരിച്ചും റിസർവോയറിൽ ഉൾകൊള്ളാൻ കഴിയുന്നതിൽ കൂടുതൽ വെള്ളം ഒഴുകി എത്താൻ സാധ്യത ഉള്ളതിനാൽ ബാരേജിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു ജലം ഒഴുക്കി വിടേണ്ട സാഹചര്യം ഉണ്ട്. ഇതിന്റെ ഫലമായി ബാരേജിൻ്റെ ഡൗൺ സ്ട്രീമിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷൻ എക്സി: എഞ്ചിനീയർ അറിയിച്ചു
നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാൽ ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ) വിഭാഗം അറിയിച്ചു.