പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം

kpaonlinenews
മയ്യില്‍ ഏറിയ പ്രവാസി ഫാമിലി വെല്‍ഫെയര്‍ കോ. ഓപ്പ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം എം.വി.ഗോവിന്ദന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

മയ്യിൽ ഏരിയ പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘം നവീകരിച്ച ഓഫീസ് കെട്ടിട ഉദ്ഘാടനം എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ പി മനോജ്‌ സ്വാഗതം പറഞ്ഞു. സംഘം പ്രസിഡന്റ്‌ കെ വി ശിവൻ അധ്യക്ഷത വഹിച്ചു. മിനി കോൺഫറൻസ് ഹാൾ ഉദ്ഘാടനം ഹാൻഡ്‌വീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കർ റൂം ഉദ്ഘാടനം സഹകരണ സംഘം തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ വി സുനിൽകുമാർ നിർവഹിച്ചു. സംഘത്തിന്റെ പ്രവർത്തന റിപ്പോർട്ട്‌ സൊസൈറ്റി സെക്രട്ടറി പ്രജിത്ത് കെ വി അവതരപ്പിച്ചു. നിക്ഷേപ സ്വീകരണം ലണ്ടൻ പ്രവാസിയായ വി പി ഭാസ്കരനിൽ നിന്ന് കെ സി ഹരികൃഷ്ണൻ മാസ്റ്റർ സ്വീകരിച്ചു. ആദരവ് സമർപ്പണം പ്രശാന്ത് കുട്ടാമ്പള്ളി നൽകി.എംഡിഎസിന്റെ ആദ്യ വരിക്കാരൻ ആയി കെ കെ പുരുഷോത്തമന്റെ കയ്യിൽ നിന്നും സംഘം വൈസ് പ്രസിഡന്റ്‌ കെ സി വിജയൻ പണം സ്വരൂപിച്ചു.
എൻ അനിൽകുമാർ(കാർഷിക വികസന ബാങ്ക് ഡയറക്ടർ) സരളാക്ഷൻ ടി വി (കേരള ബാങ്ക് മയ്യിൽ ബ്രാഞ്ച് മാനേജർ )കെ ബിജു (6 വാർഡ് മെമ്പർ മയ്യിൽ ഗ്രാമപഞ്ചായത്ത്‌) രാജീവൻ മാണിക്കോത്ത് (വ്യാപാരി വ്യവസായി എകോപന സമിതി )
എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗം വിനോദ് കണ്ടക്കൈ നന്ദി പറഞ്ഞു.

Share This Article
error: Content is protected !!