കൊളച്ചേരി മേഖലPTH മെഡിക്കൽ സെൻ്റർ & ഫാർമസി ഉദ്ഘാടനം ആഗസ്റ്റ് 15ന് പള്ളിപ്പറമ്പിൽ

kpaonlinenews

പള്ളിപ്പറമ്പ് : കുറ്റാട്ടൂർ, മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പള്ളിപ്പറമ്പിൽ പ്രവർത്തിച്ചുവരുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് (പി ടി എച്ച് കൊളച്ചേരി മേഖല) പുതുതായി ആരംഭിക്കുന്ന PTH മെഡിക്കൽ സെൻറർ & ഫാർമസി ഉദ്ഘാടനം ആഗസ്റ്റ് 15ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുൻ എം എൽ എയും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജി നിർവ്വഹിക്കും
പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള പ്രാദേശിക സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിലിൻ്റെ അധ്യക്ഷതയിൽ പള്ളിപ്പറമ്പ് പി ടി എച്ച് സെൻ്ററിൽ ചേർന്നു മുസ്‌ലിംലീഗ് ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗം ഹംസ മൗലവി പള്ളിപ്പറമ്പ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു .
സംഘാടക സമിതി ഭാരവാഹികളായി
താഴെ പറയുന്നവരെ തെരഞ്ഞെടുത്തു

ഹംസ മൗലവി പള്ളിപ്പറമ്പ് (ചെയർമാൻ)
ടി വി അബ്ദുൽ ഗഫൂർ
(ജനറൽ കൺവീനർ)
പി പി അബ്ദു പള്ളിപ്പറമ്പ് (ട്രഷറർ ) എം.വി മുസ്തഫ, സി. കെ സത്താർ ഹാജി (വൈസ് ചെയർമാൻമാർ)
ഒ.കെ റഷീദ് , സി കെ അബ്ദുൽ ലത്തീഫ് (കൺവീനർമാർ) സ്റ്റേജ് & ഡെക്കറേഷൻ

ചെയർമാൻ : ഒ കെ റഷീദ്
ജനറൽ കൺവീനർ : വി പി നൗഷാദ്
വൈസ് ചെയർമാൻ : പി പി ഹനീഫ
കൺവീനർമാർ: കെ വി ഖൈറുദ്ധീൻ, ശംസു കരിയിൽ പ്രചാരണം

മൻസൂർ പാമ്പുരുത്തി ( ചെയർമാൻ)
ജാബിർ പാട്ടയം (ജനറൽ കൺവീനർ)
കെ സി മുഹമ്മദ് കുഞ്ഞി,
മുത്തലിബ് ഹുദവി
( വൈസ് ചെയർമാൻമാർ)
നിയാസ് കമ്പിൽ, ലത്തീഫ് കെ പള്ളിപ്പറമ്പ് (കൺവീനർമാർ)

Share This Article
error: Content is protected !!