കണ്ണൂർ പ്രസ്ക്ലബ് : സി. സുനിൽകുമാർ പ്രസിഡന്റ് , കബീർ കണ്ണാടിപ്പറമ്പ് സെക്രട്ടറി

kpaonlinenews

കണ്ണൂർ: കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി (കണ്ണൂർ പ്രസ്ക്ലബ് ) പ്രസിഡന്റായി സി. സുനിൽകുമാർ (മാതൃഭൂമി), സെക്രട്ടറിയായി കബീർ കണ്ണാടിപ്പറമ്പ് (ചന്ദ്രിക) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കെ. സതീശൻ (ജന്മഭൂമി ) ആണ് ട്രഷറർ . മറ്റു ഭാരവാഹികൾ: അനു മേരി ജേക്കബ് (മലയാള മനോരമ) ജയ്‌ദീപ് ചന്ദ്രൻ (ദീപിക) -വൈസ് പ്രസിഡന്റുമാർ, എം.സന്തോഷ് (കൈരളി) – ജോയിന്റ് സെക്രട്ടറി, സബിന പദ്മൻ /(ജനയുഗം) , ഷിജിത്ത് കാട്ടൂർ (സുപ്രഭാതം) ,സന്ദീപ് ഗോവിന്ദ് (മാധ്യമം), ടി.പി. വിപിൻ‌ദാസ് (ജീവൻ ടി.വി ), കെ.ജംഷീർ ( മലയാള മനോരമ) – എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ. ഇന്നലെ പ്രസ് ക്ലബിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻ.പി.സി. രംജിത് റിട്ടേണിംഗ് ഓഫീസറും ശ്രീജിത്ത് പരിയാരം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായിരുന്നു.

Share This Article
error: Content is protected !!