വീടുകുത്തിതുറന്ന് 23 പവൻ കവർന്ന കേസിൽ മുഖ്യ പിടിയിൽ

kpaonlinenews

പയ്യന്നൂർ: മാതമംഗലം – പാണപ്പുഴ റോഡിൽ മാത്ത് വയലിൽ റിട്ട. ബേങ്ക് ഉദ്യോഗസ്ഥൻ്റെ വീട് കുത്തിതുറന്ന് 16 ലക്ഷത്തിമൂവായിരത്തിൻ്റെ
ആഭരണങ്ങൾ കവർന്ന കേസിൽ മുഖ്യ പ്രതിയായ പാലക്കാട് സ്വദേശി പിടിയിൽ. പാലക്കാട് നെന്മാറ അയലൂർ പൂഴിക്കാമ്പാറ സ്വദേശി ഷട്ടർ ജലീൽ എന്ന ജലീലിനെ (36)യാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള
സംഘം പിടികൂടിയത്.കാസറഗോഡിന് സമീപം വെച്ചാണ് ഇന്നലെ രാത്രിയോടെ പ്രതി പോലീസ് പിടിയിലായത്.പെരിങ്ങോം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ദിവസം കൂട്ടുപ്രതികളായ പാലക്കാട് സ്വദേശിയും കാസറഗോഡ് ബദിയടുക്ക നെക്രാജെ അർളടുക്കത്ത് താമസക്കാരനുമായ കാജാ ഹുസൈൻ(55), മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ സഹായിച്ച കാസറഗോഡ് ടൗണിലെഓട്ടോ ഡ്രൈവറും വിദ്യാനഗറിൽ താമസക്കാരനുമായ അബ്ദുൾ ലത്തീഫ് (46) എന്നിവരെ അന്വേഷണ സംഘം പിടികൂടിയിരുന്നു.പ്രതികൾ വില്പന നടത്തിയ കുറച്ചു ആഭരണങ്ങൾ കാസറഗോട്ടെ ജ്വല്ലറിയിൽ നിന്നും കണ്ടെത്തിയിരുന്നു. മോഷ്ടിച്ച ഇരുചക്രവാഹനത്തിലെത്തിയ സംഘം പാണപ്പുഴയിലെ
കവർച്ചക്ക് ശേഷം തിരിച്ചു പോകവെ മറ്റിടങ്ങളിലെ മൂന്നോളം വീടുകളിലും മോഷണശ്രമം നടത്തിയെങ്കിലും തെരുവ് നായ്ക്കൾ മോഷ്ടാക്കളെ തുരത്തി ഓടിക്കുകയായിരുന്നു.
പാലക്കാട് കേന്ദ്രീകരിച്ചുള്ള വൻ കവർച്ച സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് തുടക്കം മുതൽ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.
റിമാൻ്റിൽ കഴിയുന്ന രണ്ടു പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കുന്നതിന് പോലീസ് പയ്യന്നൂർ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.ഇക്കഴിഞ്ഞ
ജൂൺ 19 ന് പുലർച്ചെ 3.15 മണിയോടെയാണ് മോഷ്ടിച്ചഇരുചക്രവാഹനത്തിലെത്തിയ സംഘം പാണപ്പുഴ മാത്ത് വയലിലെ റിട്ട. ബേങ്ക് ഉദ്യോഗസ്ഥൻ പി.ജയപ്രസാദിൻ്റെ വീട്ടിൽ കവർച്ച നടത്തിയത്.
വീടു കുത്തിതുറന്ന
മോഷ്ടാക്കൾ അകത്തെ നാലുമുറികളിലെ അലമാരകൾ കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും ഡയമണ്ട് കമ്മലും ഉൾപ്പെടെ 16 ലക്ഷം രൂപ വിലരുന്ന ആഭരണങ്ങൾ കവർന്നു.
കവർച്ചക്ക് ശേഷം രണ്ടു പ്രതികളും ഇരുചക്ര വാഹനത്തിൽ തളിപ്പറമ്പ് ഭാഗത്തേക്ക് മഴക്കോട്ടിട്ട്ഓടിച്ചു പോകുകയായിരുന്നു.
40 ദിവസത്തോളം പ്രത്യേക അന്വേഷണ സംഘം നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് കവർച്ചക്കാർ പിടിയിലായത്.

Share This Article
error: Content is protected !!