കണ്ണാടിപ്പറമ്പ: അവധിദിനം ശ്രമദാനമാക്കി ഫ്രണ്ട്സ് കൂട്ടായമ പുല്ലൂപ്പി.
നാറാത്ത് ഗ്രാമ പഞ്ചായത്ത് 12, 13 വാർഡ് മെംബർമാരുടെ നേതൃത്വത്തിലാണ് പുല്ലൂപ്പി ഭാഗത്തെ ഓവുചാലുകൾ ശുചീകരിച്ചത്.
ക്രിസ്ത്യൻ പള്ളി മുതൽ പുല്ലൂപ്പി വരെയുള്ള റോഡിലെ ഇരുഭാഗത്തെയും ഓവുചാലിലെ വെള്ളക്കെട്ടും മാലിന്യവും നീക്കം ചെയ്തു. പരിസര ശുചിത്വത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ശ്രമദാനത്തിന് മുന്നിട്ടിറങ്ങിയത്.
ശുചീകരണത്തിന് സഹദേവൻ കെ, പവിത്രൻ, സുമേഷ്, ഷിജു, രഞ്ജിത്ത്, ജഗദേവൻ, അനൂപ്, ഷൈജു, സുജീഷ്, അശ്വിൻ നേതൃത്വം നൽകി.