തിളക്കം, 2024, അനുമോദനസായാഹ്നം സംഘടിപ്പിച്ചു.

kpaonlinenews

കക്കാട് : – 2023 – 24 വർഷം എസ്, എസ്, എൽ,സി പ്ലസ് ടൂ – ബിരുദ്ധ വിദ്യാർത്ഥികൾക്കുള്ള അനുമോദനം കക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കീ ബസാർ ഗുരു ഭവനിൽ വെച്ച് നടന്നു. കക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് അനുരൂപ് കുമാർ പൂച്ചാലിയുടെ അദ്ധ്യക്ഷതയിൽ ഡി.സി സി ജനറൽ സെക്രട്ടറി സി വി സന്തോഷ് ഉൽഘാടനം ചെയ്തു. പ്രശ്സ്ത ചെറുകഥാകൃത്ത് സുധീർ പയ്യനാടനെ ചടങ്ങിൽ ആധരിച്ചു. ചിറക്കൽ ബ്ലോക്ക് പ്രസിഡൻ്റ് കുക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ്, സി.കെ വിനോദ്, കെ.ഉഷാകുമാരി, എൻ പ്രദീപ് കുമാർ, സി മോഹനൻ,ആശ രാജീവൻ, ശ്രീരാഗ് ഹേമന്ദ് , കാവ്യ കെ, കെ. മോഹനൻ കൊറ്റാളി , ടി പി രാജീവൻ മാസ്റ്റർ, നാവത്ത് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
കെ.ദിവാകരൻ സ്വാഗതവും, ഏ കെ മാധവൻ നന്ദിയും പറഞ്ഞു. എൽഎസ് എസ് , യു എസ് എസ്, എം ബി ബി എസ് മറ്റ് ഉന്നതവിജയം നേടിയവരേയും ചടങ്ങിൽ ആദരിച്ചു.

Share This Article
error: Content is protected !!