നാറാത്ത്: നാറാത്ത് ആലിങ്കീലില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് മാലോട്ട് സ്വദേശി മരിച്ചു. നാറാത്ത് ജുമാമസ്ജിദിനു സമീപത്തെ ഹംസഹാജിയുടെ മകളുടെ ഭര്‍ത്താവ് മാലോട്ട് സ്വദേശി അശ്‌റഫ്(52) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടം. ബുള്ളറ്റ് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ അശ്‌റഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അടുത്ത ആഴ്ച മകന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. മകന്റെ വിവാഹ ഒരുക്കത്തിനിടെയാണ് അശ്‌റഫിനെ മരണം തട്ടിയെടുത്തത്. ആഗസ്ത് 4, 5 തിയ്യതികളിലാണ് മകന്റെ വിവാഹം തീരുമാനിച്ചിരുന്നത്.