കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞ് നടൻ അർജുൻ അശോകൻ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്ക്. അർജുൻ അശോകിന് പുറമേ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കൊച്ചി എം.ജി റോഡിൽ വെച്ചായിരുന്നു കാർ തലകീഴായി മറിഞ്ഞത്.
വഴയിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിൽ കാർ തട്ടി മറ്റ് രണ്ട് പേർക്കും പരിക്കേറ്റിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. പുലർച്ചെ ഒന്നരയോടെ സിനിമയുടെ സ്റ്റണ്ട്മാസ്റ്റർ ഓടിച്ചിരുന്ന വാഹനമാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.