കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ച യുവതിയുടെ 84 ലക്ഷം തട്ടിയെടുത്തു.കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയായ 31കാരിയുടെ പരാതിയിലാണ് കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്. വാട്സാപ്പിൽ യുവതിക്ക് മെസേജ് അയച്ച തട്ടിപ്പു സംഘം പിന്നീട് ലാഭവിഹിതം വാഗ്ദാനം നൽകി ഓൺലൈൻ ട്രേഡിംഗിൽ ചേർക്കുകയായിരുന്നു.കഴിഞ്ഞ ജൂൺ മാസം 26നും ഈ മാസം 22നുമിടയിൽ പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പല തവണകളായി 84ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. ഒരു കോടിക്ക് മേൽ ലാഭവിഹിതത്തോടെ നിക്ഷേപമായപ്പോൾ പണം പിൻവലിക്കാൻ ശ്രമിച്ച പരാതിക്കാരിക്ക് പണം പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായത് ബോധ്യമായത്.തുടർന്ന് സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.