കണ്ണപുരം: കല്യാശേരി പോളിടെക്നിക്കിന് സമീപത്തെ വയൽക്കരയിലെ തോട്ടിൽ ഇരുട്ടിൻ്റെ മറവിൽ കക്കൂസ് മാലിന്യം തള്ളി.കനത്ത മഴയിലാണ് കക്കൂസ് മാലിന്യം തള്ളിയത്. ദുർഗന്ധം വമിച്ച തോടെപരിസരവാസികൾ പഞ്ചായത്ത് അധികൃതരെയും പോലീസിലും വിവരമറിയിക്കുകയായിരുന്നു.കല്യാശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്ത കണ്ണപുരം പോലീസ് അന്വേഷണം ഊർജിതമാക്കി.