കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

kpaonlinenews

ചീമേനി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിമിരി കൊരയിച്ചാൽ ആശാരിമൂലയിലെ എം.എ. രാജേഷ് (45) ആണ് മരിച്ചത്. പയ്യന്നൂരിൽ നിന്നും ചീമേനി ഭാഗത്തേക്ക് വരികയായിരുന്ന കാറും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ തോട്ടുവാളിയിലാണ് അപകടം. സാരമായി പരിക്കേറ്റ യുവാവിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ എം.എ. കേശവൻ പരേതയായ കല്യാണി. ദമ്പതികളുടെ മകനാണ്.ഭാര്യ: ശ്രീകുമാരി. സഹോദരങ്ങൾ: എം.എ. ശ്യാമള (അരവഞ്ചാൽ), എം.എ. കരുണൻ (തിമിരി), എം.എ. ഗൗരി(എരുവശേരി), എം.എ. പ്രേമ (തിമിരി), എം.എ. രാജീവൻ (തിമിരി).ചീമേനി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Share This Article
error: Content is protected !!