കെ.വി.രവീന്ദ്രന്‍ സ്മാരക ഗ്രാമ പ്രതിഭാ പുരസ്‌കാരം പി. സുരേന്ദ്രന് സമ്മാനിച്ചു.
കൊളച്ചേരി: ജാതി, മത, കക്ഷി, ദേശ വിത്യാസമില്ലാതെ മനുഷ്യരെ ഒരുമിപ്പിക്കുന്ന വിനോദമാണ് ഫുട്‌ബോള്‍ എന്ന് മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കരിങ്കല്‍ക്കുഴി കെ.എസ്.ആന്‍ഡ് എ.സി. ആര്‍പ്പെടുത്തിയ കെ.വി. രവീന്ദ്രന്‍ സ്മാരക ഗ്രാമ പ്രതിഭാ പുരസ്‌കാരം പി. സുരേന്ദ്രന് സമ്മാനിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രവാസി ഫെഡറോഷനുമായി ചേര്‍ന്നാണ് പരിുപാടി സംഘടിപ്പിച്ചത്. ജൂറി ചെയര്‍മാന്‍ കെ.എം. നാരായണന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ക്ലബ്ബ് പ്രസിഡന്റ് വിജേഷ് നണിയൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.പി. നാരായണന്‍ ഉന്നത വിജയികള്‍ക്കുള്ള അനുമോദനം നടത്തി. വി.വി. ശ്രീനിവാസന്‍, വിജയന്‍ നണിയൂര്‍, ടി.കൃഷ്ണന്‍ സുധന്‍ നണിയൂര്‍, രമ്യ വിനോദ് എന്നിവര്‍ സംസാരിച്ചു.