കണ്ണൂർ സിറ്റി : കണ്ണൂർ ജില്ലാ ആശുപത്രിയിലെ ക്യാഷ് കൗണ്ടർ കുത്തിത്തുറന്ന് ലാപ്ടോപ് മോഷ്ടിച്ച പ്രതിയെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കക്കാട് ഹൈദ്രോസ് പള്ളിക്ക് സമീപത്തെ അബ്ദുൾ റൗഫാണ് അറസ്റ്റിലായത്.
സിറ്റി ഇൻസ്‌പെക്ടർ സനൽ കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ബോസ് കൊച്ചുമലയുടെ നേതൃത്വത്തിൽ എസ്.ഐ രാഗേഷ്, സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ സ്നേഹേഷ്, സജിത്ത്, ഷിബു, രൂപേഷ്, ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജൂലായ് നാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൃത്യത്തിന് ശേഷം പ്രതി ലാപ്ടോപ് വിൽപ്പനക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് കണ്ണൂരിലും പരിസരങ്ങളിലും ഉള്ള കടകളിലെ പരിശോധന നടത്തുകയും ഒരു ഷോപ്പിൽ വിൽപനക്ക് വന്നതയുള്ള വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അവിടുത്തെ സിസിടിവി പരിശോധിക്കുകയും പ്രതിയെ കുറിച്ചുള്ള വിവരം ലഭിക്കുകയും ചെയ്തു, തുടർന്ന് ടൗണിലും പരിസരങ്ങളിലും പരിശോധന നടത്തുന്നതിനിടയിൽ ഇന്ന് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് പിടികൂടുകയായിരുന്നു.