ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് സ്ഥാപക നേതാവായ മര്‍ഹും സയ്യിദ് ഖാളി ഹാശിം ബാഅലവി കുഞ്ഞിതങ്ങളുടെ പത്താം വഫാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് ഒരു ദിന സെമിനാര്‍ നടന്നു. നൂറുന്‍ അലാ നൂര്‍ എന്ന നാമധേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള അവതരണങ്ങളും “തങ്ങന്മാരും കേരളസമൂഹ നിര്‍മിതിയും” എന്ന വിഷയത്തിലുള്ള പാനല്‍ ഡിസ്‌കഷനും പരിപാടികളുടെ ഭാഗമായിരുന്നു. കോളേജ് പ്രിന്‍സിപ്പള്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോംപ്ലക്‌സ് വര്‍ക്കിങ്ങ് സെക്രട്ടറി കെ.പി അബൂഹബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹസനവി റഫീഖ് ഹുദവി കുറ്റിയാട്ടൂര്‍ ഹസ്‌നവി അഫ്‌സല്‍ ഹുദവി കൊയ്യോട് വിഷയാവതരണം നടത്തി. പാനല്‍ ഡിസ്‌കഷന്‍ സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. സ്വാലിഹ് ഹുദവി, ഡോ. മോയിന്‍ ഹുദവി മലയമ്മ, അനീസ് ഹുദവി കംബ്ലക്കാട്, ഡോ. മുസ്തഫ ഹുദവി ഊജംപാടി പാനലിസ്റ്റുകളായി. പരിപാടിയില്‍ ഖാലിദ് ഹാജി, മായിന്‍ മാസ്റ്റര്‍ ഉനൈസ് ഹൂദവി, ഫാറൂക്ക് ഹുദവി എന്നിവര്‍ സംസാരിച്ചു.