വിവിധ തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇയിലെ ബാങ്കുകൾ. വ്യാജ ജോലി വാഗ്ദാനം ചെയ്തും പാസ്‌പോർട്ട് സസ്‌പെൻഷൻ ആയി എന്നും, സർക്കാർ ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തിയുമാണ് തട്ടിപ്പുകാർ ബാങ്ക് ഉപഭോക്താക്കളുടെ വ്യക്തിപരവും സാമ്പത്തികവുമായ വിശദാംശങ്ങൾ മന്സസിലാ്കകുന്നത്. വ്യക്തിഗത വിവരങ്ങൾ മനസ്സിലാക്കാൻ ഒന്നിലധികം മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വ്യത്യസ്‌ത തട്ടിപ്പുകളെക്കുറിച്ച് ഇമെയിലുകളിലൂടെയും സന്ദേശങ്ങളിലൂടെയും പ്രാദേശിക ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
യുഎഇയിലെ പ്രമുഖ ബാങ്കുകൾ ബാങ്ക് ഉപഭോക്താക്കൾക്ക് നൽകിയ മുന്നറിയിപ്പ് ലിസ്റ്റ്
- മൊബൈൽ റീചാർജ്
ഓൺലൈനിൽ എന്തെങ്കിലും ബ്രൗസ് ചെയ്യുമ്പോൾ, റിയൽ സൈറ്റുകളെ പോലെ തോന്നിപ്പിക്കുന്ന നിയമവിരുദ്ധ വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെടാം.
എന്നാൽ ആ ലിങ്ക് അല്ലെങ്കിൽ ഡൊമെയ്ൻ നാമം ആധികാരികമാണെന്നും സുരക്ഷാ ലോക്കുകളും സർട്ടിഫിക്കേഷനുകൾ പരിശോധിക്കണമെന്നും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, ഇടപാടുകൾ സ്ഥിരീകരിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ റീചാർജിൻ്റെ തുകയും കറൻസിയും വ്യാപാരിയുടെ പേരും എപ്പോഴും വീണ്ടും സ്ഥിരീകരിക്കണം.
- മിസ്മാച്ച് IBAN
ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്ന അക്കൗണ്ടിൻ്റെ പേരുമായി IBAN പൊരുത്തപ്പെടുന്നുണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തണം. ഇതിലൂടെ തട്ടിപ്പുകാർക്ക് ആകസ്മികമായി പണം കൈമാറുന്നത് ഒഴിവാക്കാം
- ജോലി വാഗ്ദാനം
ചില സമയങ്ങളിൽ, ഒരു ദിവസം $500 (ദിർഹം1,835) സമ്പാദിക്കാമെന്ന തരത്തിലുള്ള പരസ്യങ്ങൾ നിങ്ങലഉടെ മുന്നിൽ വന്നേക്കാം. ഇത്തരം തട്ടിപ്പ് മെസേജുകളിൽ അകപ്പെടാതെ ശ്രദ്ധിക്കണം.
“അജ്ഞാത വാട്ട്‌സ്ആപ്പ് നമ്പറുകൾ, എസ്എംഎസ് അല്ലെങ്കിൽ ഇമെയിലുകൾ വഴി ഒക്കെ ആവും ഇത്തരം ആകർഷകമായി സൈഡ്-ഹസിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ആഗോള കമ്പനികളുടെ റിക്രൂട്ട്‌മെൻ്റ് മാനേജർമാരായി നടിക്കുന്ന അഴിമതിക്കാരെ സൂക്ഷിക്കുക.”
- ലോയൽറ്റി പ്രോഗ്രാം തട്ടിപ്പുകൾ
ചില തട്ടിപ്പുകാർ താമസക്കാർക്ക് റിവാർഡ് പോയിൻ്റുകൾ നേടാം എന്ന് സന്ദേശങ്ങൾ അയയ്‌ക്കുന്നു, എന്നാൽ അതിനൊപ്പം ‘ഇന്ന് മാത്രം കൂടിയേ ഉള്ളൂ വാലിഡിറ്റി എന്ന് കൂടി നൽകും. റിവാർഡ് ക്ലെയിം ചെയ്യാൻ ചില വെബ്‌സൈറ്റുകളിലേക്ക് ലോഗിൻ ചെയ്യാൻ അവർ താമസക്കാരോട് ആവശ്യപ്പെടുന്നു. ഉപഭോക്താവ് ഉടൻ കാലഹരണപ്പെടുന്ന പോയിൻ്റുകൾ ശേഖരിച്ചുവെന്ന് അവകാശപ്പെടുന്ന SMS അല്ലെങ്കിൽ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ യുഎഇയിലെ ബാങ്കുകൾ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. ഈ പോയിൻ്റുകൾ ക്ലെയിം ചെയ്യാൻ ലോഗിൻ ചെയ്യുമ്പോൾ തട്ടിപ്പുകാർക്ക് പണമോ വ്യക്തിഗത വിവരങ്ങളോ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കാൻ കഴിയും.
- സർക്കാർ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തും
ഈ അടുത്തായി, യുഎഇ നിവാസികളോട് അവരുടെ പാസ്‌പോർട്ട് സസ്പെൻഡ് ചെയ്തതായി വിശ്വസിപ്പിച്ച്, പിഴ ഒഴിവാക്കുന്നതിന് വേണ്ടി താമസ വിലാസം പങ്കിടാൻ അഭ്യർത്ഥിച്ചുകൊണ്ട് ഒരു പുതിയ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പിൽ പറയുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ വന്നാൽ എപ്പോഴും ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നു.
- സോഷ്യൽ എഞ്ചിനീയറിംഗ് ഫ്രോഡ്
സോഷ്യൽ എഞ്ചിനീയറിംഗ് തട്ടിപ്പുകൾക്ക് വിധേയരാകാതിരിക്കാനും ജാഗ്രത പാലിക്കാനും ബാങ്കുകൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ആളുകൾ സോഷ്യൽ മീഡിയയിൽ അറിയാത്ത ആളുകൾക്ക് മറുപടി നൽകുകയും അവരുടെ ഒറ്റത്തവണ പാസ്‌വേഡ് (OTP) പോലുള്ള വ്യക്തിഗത ഡാറ്റ അവരുമായി പങ്കിടുകയും ചെയ്യുമ്പോൾ, തട്ടിപ്പ് നടക്കാനുള്ള സാധ്യതകൾ കൂടുതലാണ്
- വ്യാജ കോളുകൾ, ബാങ്ക് വിശദാംശങ്ങൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ സംബന്ധിച്ച സന്ദേശങ്ങൾ
ചിലപ്പോൾ വഞ്ചകർ കമ്പനികളോ വിതരണക്കാരോ ആയി ആൾമാറാട്ടം നടത്തി താമസക്കാരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് വിശദാംശങ്ങളും എക്‌സ്‌ട്രാക്റ്റ് ചെയ്‌ത് അവരുടെ അക്കൗണ്ടുകളിൽ പണം ക്രെഡിറ്റ് ചെയ്യാൻ ശ്രമിക്കും. അതിനാൽ, എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് ബാങ്ക് ഉപഭോക്താക്കൾ ഈ അഭ്യർത്ഥന ബന്ധപ്പെട്ട കമ്പനിയുടെ അംഗീകൃത ആളുകളുമായി എപ്പോഴും പരിശോധിച്ചുറപ്പിക്കണം.
- ബാങ്കിൽ നിന്നുള്ള കോൾ
ചില തട്ടിപ്പുകാർ ബാങ്ക് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് ഉപഭോക്താക്കളെ വിളിച്ച് അവരുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടുന്നു. ബാങ്കുകൾ ഒരിക്കലും ഉപഭോക്താക്കളെ വിളിച്ച് അവരുടെ അക്കൗണ്ട്, ഫണ്ട് വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് ചോദിക്കില്ല. അതിനാൽ, വ്യാജ കോളുകൾക്ക് പിന്നിൽ തട്ടിപ്പുകൾ മറഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ട് ഉപഭോക്താക്കൾ ഉടൻ കോൾ ഹാംഗ് അപ്പ് ചെയ്യുകയോ ബാങ്ക് അധികാരികളെ അറിയിക്കുകയോ വേണം.