മയ്യില്‍: അരിമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അടിച്ചുതളി നിയമനം ഒരു മാസങ്ങള്‍ക്കുശേഷം റദ്ധാക്കി. കയരളം മുല്ലക്കൊടിയിലെ പി. ലതക്ക് നല്‍കിയ നിയമനമാണ് വിവിധ കാരണങ്ങളാല്‍ റദ്ധാക്കിയത്. സംഭവത്തില്‍ കൊളച്ചേരി ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് വനിതാ കമ്മീഷന്‍, കളക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ അടിച്ചുതളി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചതു പ്രകാരം അഭിമുഖം നടത്തിയിരുന്നു. കൂടുതല്‍ മാര്‍ക്ക് ലഭിച്ച ലതക്ക് നിയമനം ഉത്തരവ് ലഭിക്കുകയും ഉപാധികളോടെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്ഷേത്ര നവീകരണ കമ്മിറ്റി അഭിമുഖത്തിലും മറ്റു നടപടികളിലും അപാകതയുണ്ടെന്നാരോപിച്ച് ലതയെ ഹാജര്‍ പട്ടികില്‍ ഒപ്പിടാന്‍ അനുവദിച്ചിരുന്നില്ലെന്നും ലത പരാതി നല്‍കിയിരുന്നു.
നടപടി പുന: പരിശോധിക്കണം:
ഭരണ സ്വാധീനമുപയോഗിച്ചാണ് ലതയുടെ നിയമനം റദ്ധാക്കിയതെന്നും സ്ത്രീകളോട് ചെയ്യുന്ന അനീതിയും ക്രൂരതയും കാടത്തമാണെന്നും മഹിളാ കോണ്‍ഗ്രസ് കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ. നിഷ പറഞ്ഞു. സംഭവമറിഞ്ഞ് ജില്ലാ സെക്രട്ടരി കെ.സി. രമണി, മണ്ഡലം പ്രസിഡന്റ് കെ.ലീലാവതി, കെ.കെ. നിഷ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.