കണ്ണൂര്‍: സുപ്രിംകോടതി ഇടപെട്ട് നീറ്റ് യുജി പരീക്ഷയുടെ റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചതിലും കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്. കണ്ണൂര്‍ പള്ളിക്കുന്ന് പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ശര്‍മില്‍ ഉള്‍പ്പെടെ 17 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ആദ്യ പട്ടികയില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 67 പേര്‍ക്കാണ് ഒന്നാം റാങ്കുണ്ടായിരുന്നത്. പരീക്ഷ വിവാദമായതിനെ തുടര്‍ന്ന് സുപ്രിംകോടതി ഇടപെട്ട് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ, നാല് ലക്ഷം പേര്‍ക്ക് അഞ്ച് മാര്‍ക്ക് കുഞ്ഞു.
അതുവഴി ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 17 ആയി കുറഞ്ഞു. അപ്പോഴും കേരളത്തിന്റെ അഭിമാനമായി കണ്ണൂര്‍ പള്ളിക്കുന്ന് പൊടിക്കുണ്ടിലെ ശ്രീനന്ദ് ഷര്‍മില്‍ മാറി.