വിമാനം തട്ടിക്കൊണ്ടുപോയാൽ അടിയന്തിരമായി സ്വീകരിക്കേണ്ട പ്രവർത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂർ രാജ്യാന്തര വിമാനത്താ വളത്തിൽ ‘ആന്റി ഹൈജാക് മോക്ഡ്രിൽ’ സംഘടിപ്പിച്ചു. കൊച്ചി- മുംബൈ വിമാനം നാലു പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി അവരുടെ ആവശ്യ പ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുന്നതായും അതിലെ മുഴുവൻ യാത്രക്കാരെയും കൂടിയാലോചനകളിലൂടെ രക്ഷപ്പെടുത്തുന്നതും ആവിഷ്കരിച്ചാണ്
മോക് ഡ്രിൽ നടത്തിയത്.
സബ് കലക്ടർ സന്ദീപ് കുമാർ, കിയാൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെ ജി സുരേഷ് കുമാർ,
സി ഐ എസ് എഫ് ചീഫ് എയറോഡ്രോം സെക്യൂരിറ്റി ഓഫീസർ
അനിൽ ദൗണ്ടിയാൽ, എൻ എസ് ജി ഓഫീസർ മേജർ സാക്കിബ്, മാനേജർ (സെക്യൂരിറ്റി) കിയാൽ പി സതീഷ് ബാബു തുടങ്ങിയവർ നേതൃത്വം നല്കി.