കണ്ണൂർ :- മൂന്നാം മോഡി ഗവണ്മെന്റിന്റെ ആദ്യത്തെ ബഡ്ജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പുയിലാക്കിയ പദ്ധതികൾ ആണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പറഞ്ഞു. കേവലം രണ്ട് സംസ്ഥാനങ്ങൾക്ക് വേണ്ടി നിർമ്മിച്ച പ്രാദേശിക ബഡ്ജറ്റായി മാത്രമേ ഇതിനെ കാണാൻ കഴിയൂ, തൊഴിലാവസരങ്ങളുടെ കാര്യത്തിലും, കാർഷിക മേഖലയിലും പഴയ പദ്ധതികളുടെ തനിയാവർത്തനമാണ് ഈ ബഡ്ജറ്റ് എന്നും, കഴിഞ്ഞ കാലങ്ങളിലെ പോലെ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന തലത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കൂടാളിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഭൂപടവും, പ്രതിഷേധം അറിയിക്കുന്ന ഒരു കത്തും ഉൾപ്പെടുത്തി ധനകാര്യ മന്ത്രി നിർമല സീതാരാമിന് ആയച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം അറിയിച്ചത്. കൂടാളി മണ്ഡലം പ്രസിഡൻ്റ് അദ്വൈത് കെ അധ്യക്ഷത വഹിച്ചു .യൂത്ത്കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് ജിതിൻ കൊളപ്പ മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് എൽ.ജി ദയാനന്ദൻ , കോൺഗ്രസ് നേതാക്കൾ സി.ഒ രാധാകൃഷ്ണൻ മാസ്റ്റർ, ആർ. കെ സന്തോഷ് , സി. കെ രാജേഷ്, കെ.എസ്.യു ജില്ല വൈസ് പ്രസിഡൻ്റ് ഹരികൃഷ്ണൻ പാളാട് എന്നിവർ സംസാരിച്ചു.
സന്തോഷ് കൊളപ്പ,സിറാജുദ്ദീൻ, പ്രസീജ്,ആദർശ്, ശ്രീരാഗ്, അശ്വിൻ,വിഷ്ണു എന്നിവർ നേതൃത്വം നൽകി.