കമ്പിൽ : msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ കൊളച്ചേരി പഞ്ചായത്ത്തല ഉദ്ഘാടനം സംഘടിപ്പിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം പ്ലസ് വൺ വിദ്യാർത്ഥി റബീഹ് C’K ക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് msf പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി, ജനറൽ സെക്രട്ടറി റാസിം പാട്ടയം , വൈസ് പ്രസിഡണ്ട് നാസിം പാമ്പുരുത്തി എന്നിവർ സംസാരിച്ചു. ജാസിം ജലീൽ, പഞ്ചായത്ത് സെക്രട്ടറി സാലിം പി.ടി.പി, വിംഗ് കൺവീനർമാരായ ഹാദി ദാലിൽ, നിശാൽ പി. കെ. പി , പ്രവർത്തകസമിതി അംഗം സിൻവാൻ, സ്കൂൾ യൂണിറ്റ് പ്രസിഡണ്ട് ഹുമൈദ് ,ജനറൽ സെക്രട്ടറി ഇബ്രാഹിം, മറ്റു യൂണിറ്റ് ഭാരവാഹികളും സന്നിഹിതരായി.