പാനൂർ: പള്ളി മുറികുത്തി തുറന്ന് 28,000 രൂപ കവർന്നു. മൊകേരിമാക്കൂൽ പീടികയിലെ ജുമാ മസ്ജിദിൻ്റെ കെട്ടിടത്തിലെ മുറിയുടെ വാതിൽ കുത്തിതുറന്ന് മേശവലിപ്പിൽ സൂക്ഷിച്ച 28,000 പള്ളി വക പണമാണ് കവർന്നത്. പളളിയിലെ ഉമാം വടകര തിരുവള്ളൂർ സ്വദേശി വി.വി.അബ്ദുള്ളയുടെ പരാതിയിൽ കേസെടുത്ത പോലീസിന് പളളിയിലെ നിരീക്ഷണക്യാമറയിൽ നിന്നും മോഷ്ടാവിൻ്റെ ദൃശ്യം ലഭിച്ചു.