കണ്ണാടിപ്പറമ്പ് :പണ്ഡിത ലോകത്തെ നിറസാന്നിധ്യമായി നിലകൊള്ളുമ്പോൾ തന്നെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു സയ്യിദ് ഹാശിം കുഞ്ഞി തങ്ങൾ എന്ന് സയ്യിദ് അസ്ലം തങ്ങൾ പ്രസ്താവിച്ചു. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ നടന്ന പത്താമത് ഹാശിം തങ്ങൾ ഉറൂസ് മുബാറക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അബ്ദുറഹ്മാൻ കല്ലായി , പി.പി ഉമർ മുസ്ലിയാർ അനുസ്മരണ പ്രഭാഷണവും നടത്തി.അധ്യക്ഷൻ സയ്യിദ് അലി ബാ അലവി തങ്ങൾ സമാപന ദുആ മജ്ലിസിന് നേതൃത്വം നൽകി.ഗാലിബ് തങ്ങൾ, ജഅഫർ പൂക്കോയ തങ്ങൾ, ആറ്റക്കോയ തങ്ങൾ, എൻ.സി മുഹമ്മദ് ഹാജി, കരീം ചേലേരി, ശുകൂർ ഹാജി കൊയ്യോട്, കെ.ടി അബ്ദുറഹീം, ടി.പി ആലിക്കുട്ടി ഹാജി, ശരീഫ് ബാഖവി, മൊയ്തീൻ ഹാജി അഞ്ചരക്കണ്ടി, ഡോ. താജുദ്ദീൻ വാഫി, ഈസ പള്ളിപ്പറമ്പ് ,അബ്ദുല്ല ഫൈസി മാണിയൂർ, നജ്മുദ്ദീൻ മാലോട്ട്, ഹസന വി സലീം ഹുദവി, റഫീഖ് ഹുദവി, അബ്ദുല്ല ഹുദവി, ഹാശിം ഫൈസി ഇർഫാനി, സിനാൻ ഹസനവി, മസൂദ് ദാലിൽ, മുഹമ്മദലി ഹുദവി അഞ്ചരക്കണ്ടി, കെ.പി ആലിക്കുഞ്ഞി, നാസർ ഹാജി കമ്പിൽ, മുഹമ്മദലി ഫൈസി, ഡോ.ഹാരിസ് ദാരിമി, ഹസനവി ശരീഫ് ദാലിൽ പങ്കെടുത്തു. കെ.പി അബൂബക്കർ ഹാജി സ്വാഗതവും എം.വി ഹുസൈൻ നന്ദിയും പറഞ്ഞു.